CovidKerala NewsLatest NewsLaw,NationalNewsPolitics
കെ.കെ. ശൈലജ ടീച്ചറെ ഒഴിവാക്കി; സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.എം. കേന്ദ്രകമ്മിറ്റി
ന്യൂഡല്‍ഹി: കെ.കെ. ശൈലജ ടീച്ചറെ രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയതില്‍ സി.പി.എം. കേന്ദ്രകമ്മിറ്റി വിമര്‍ശനവുമായി രംഗത്ത്.
കഴിഞ്ഞ പിണറായി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ തികഞ്ഞ ഉത്തരവാദിത്വം കെ.കെ ശൈലജ കാഴ്ചവച്ചിരുന്നു. എന്നിട്ടും ആരോഗ്യമന്ത്രിയായിരുന്ന കെ.കെ രമയെ മാറ്റിയത് സി.പി.എം. കേന്ദ്രകമ്മിറ്റി കേരളഘടകത്തോട് ചോദ്യം ഉന്നയിക്കുകയായിരുന്നു.
അതേസമയം നിശ്ചിത തവണ മത്സരിച്ച മുന്‍മന്ത്രിമാരെയും മുതിര്‍ന്ന നേതാക്കളെയും സ്ഥാനാര്‍ഥികളാക്കില്ല എന്നതായിരുന്നു ഘടകത്തിന്റെ തീരുമാനം. ഇതിനാലാണ് കെ.കെ ശൈലജ ടീച്ചറെ ഉള്‍പ്പെടെ രണ്ടാം പിണറായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തതായിരുന്നു.
എന്നാല്‍ കേരളത്തിലെ പാര്‍ട്ടിയുടെ വിജയവും തുടര്‍ഭരണവും പാര്‍ട്ടിക് ആത്മവിശ്യാസം നല്‍കുന്നതാണെന്നും സി.പി.എം. കേന്ദ്രകമ്മിറ്റി വ്യക്തമാക്കി.