Kerala NewsLatest News
ഒരേ ദിവസം മരിച്ചു; സഹോദരിമാരെ ഒരേ ശവപ്പെട്ടിയില്‍ സംസ്കരിച്ചു
കോട്ടയം: കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സഹോദരിമാര്‍ ഒരേ ദിവസം മരിച്ചു. കോടിമത പുത്തന്‍പറമ്പില്‍ മറിയാമ്മ ചെറിയാന് (90), പി.എം. ബാവ മൈക്കിള്‍ (86) എന്നിവരാണ് മരിച്ചത്. ഇരുവരെയും ഒരേ കല്ലറയില്‍ ഒരേ ശവപ്പെട്ടിയില്‍ ഭൗതിക അവശിഷ്ടങ്ങള്‍ അടക്കം ചെയ്തു.
ആരോഗ്യ പ്രവര്‍ത്തകരുടെ സഹകരണത്തോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംസ്കാരം നടത്തിയത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുര്ന്ന് ഇരുവരും കിടപ്പിലായിരുന്നു.