മദ്യ ലഹരിയിൽ കടിച്ച പാമ്പിനെ തിരിച്ചു കടിച്ച 65 കാരൻ മരിച്ചു .. തന്നെ കടിച്ച പാമ്പിനെ വായിലിട്ട് ചവച്ച് അരച്ചു കൊന്ന ശേഷമാണ് ഇയാൾക്ക് മരണം സംഭവിച്ചത് .. ബിഹാറിലെ നളന്ദ ജില്ലയിലെ മധോദേഹ് ഗ്രാമത്തിലെ രാമ മഹ്തോ ആണ് പാമ്പ് കടിയേറ്റ് മരിച്ചത്. അണലിക്കുഞ്ഞിന്റെ കടിയേറ്റാണ് മരണമെന്നാണ് വിവരം .
രാമ മഹ്തോ ഞായറാഴ്ച വീടിന് മുന്നിൽ മദ്യപിച്ച് ഇരിക്കുകയായിരുന്നു . ഇഴഞ്ഞെത്തിയ അണലിക്കുഞ്ഞ് കാലിൽ കടിക്കുകയായിരുന്നു. കടിച്ച അണലിക്കുഞ്ഞിനെ ഓടിച്ചിട്ട് പിടിച്ച ശേഷം ഇയാൾ തിരിച്ചുകടിച്ചു. അണലിക്കുഞ്ഞും വെറുതെ വിട്ടില്ല.
ഈ സമയം പത്തിലേറെ തവണ പാമ്പ് ഇയാളുടെ മുഖത്ത് കടിച്ചു. എന്നിട്ടും വിടാതെ പാമ്പിനെ വായിലിട്ട് ചവച്ച് അരച്ച് കൊന്നു. പിന്നീട് ചത്ത പാമ്പിനെ വീടിന് മുന്നിലുള്ള മരക്കൊമ്പിൽ കെട്ടി തൂക്കി ..
അതെ സമയം വിഷപ്പാമ്പായതിനാൽ ആശുപത്രിയിൽ പോകാൻ വീട്ടുകാർ നിർബന്ധിച്ചെങ്കിലും മഹ്തോ വഴങ്ങിയില്ല. പാമ്പിൻ കുഞ്ഞായത് കൊണ്ട് വിഷമില്ലെന്നായിരുന്നു ഇയാൾ കരുതിയത്. ഞായറാഴ്ച വൈകിട്ട് ഉറങ്ങാൻ കിടന്ന മഹ്തോ തിങ്കളാഴ്ച ഉണർന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ചാന്ദി പൊലീസ് കേസെടുതിട്ടുണ്ട് .