നിയമസഭാ, പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കണമെങ്കില്‍ ഹൈക്കോടതിയുടെ അനുമതി ആവശ്യം; സുപ്രീംകോടതി.
ന്യൂഡല്‍ഹി: എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കണമെങ്കില്‍ ഹൈക്കോടതിയുടെ അനുമതി ആവശ്യമെന്ന് സുപ്രീംകോടതി.
സാമാജികര്‍ ക്രിമിനല്‍ കേസിലെ പ്രതിയാണെന്നും അതിനാല്‍ തെരഞ്ഞെടുപ്പുകളില്‍ നിന്നും ആജീവനാന്തം വിലക്കണമെന്ന ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഈ നിര്‍ദേശം നല്‍കിയത്.
നിയമസഭാ, പാര്‍ലമെന്റ് അംഗങ്ങള്‍ പ്രതികളായ ക്രിമിനല്‍ കേസുകള്‍ കേള്‍ക്കുന്ന പ്രത്യേക കോടതി ജഡ്ജിമാര്‍ ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ അതതു പദവികളില്‍ തുടരണമെന്നും ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധിക്കുകയായിരുന്നു.
321ാം വകുപ്പ് പ്രകാരം നിയമത്തെ വളച്ചൊടിക്കുന്നത് കൂടിവരികയാണ്. ഇതിനാലാണ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചാല്‍ മാത്രമെ മറ്റ് നടപടികളുണ്ടാകൂ എന്ന് ജസ്റ്റിസുമാരായ വിനീത് ശരണ്‍, സൂര്യകാന്ത് എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചത്.