വീണ്ടും പോലീസ് ക്രൂരത; മുഖ്യമന്ത്രിക്ക് പരാതി നല്‍കി യുവാവ്
തിരുവനന്തപുരം: ലോക്ഡൗണിന്റെ മറവില്‍ പോലീസ് അതിക്രമിച്ചെന്നാരോപിച്ച് യുവാവ് രംഗത്ത്. കഴക്കൂട്ടം സ്വദേശി ഷിബുകുമാറാണ് പോലീസിനെതിരെ പരാതിയുമായി വരുന്നത്.
കഴിഞ്ഞ വീടിന് മുന്നില്‍ നിന്ന തന്നെ കാരണമില്ലാതെ പോലീസ് മര്‍ദ്ദിച്ചു എന്നു കാണിച്ച് ഡിജിപി, മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കാണ് ഷിബുകുമാര്‍ പരാതി നല്‍കിയിരിക്കുന്നത്. പോലീസ് മര്‍ദ്ദിച്ച പാടുകളും ഷിബുകുമാറിന്റെ ദേഹത്തുണ്ട്.
സാമൂഹ്യ വിരുദ്ധരുടെയും മദ്യപരുടെയും കേന്ദ്രമാണ്.ഷിബുകുമാര്‍ താമസിക്കുന്ന പ്രദേശം ഇതേ തുടര്‍ന്ന് റസിഡന്റ് അസോസിയേഷന്‍ പോലീസിന് നേരത്തെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മഫ്തിയിലെത്തിയ പോലീസ് സാമൂഹ്യ വിരുദ്ധരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഷിബുകുമാറിനും പോലീസിന്റെ മര്‍ദ്ദനമേറ്റത്.
അതേസമയം റസിഡന്റ് അസോസിയേഷന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് അന്വേഷണ ഭാഗമായി പോയിരുന്നു. എന്നാല്‍ യൂണിഫോം ധരിച്ചതിനാല്‍ സാമൂഹ്യവിരുദ്ധര്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മഫ്തി വേഷത്തില്‍ പോയതും സാമൂഹ്യവിരുദ്ധരെ ഓടിച്ചുവിടാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നുമാണ് പോലീസിന്റെ വിശധീകരണം.