Latest News
ആന്ധ്രയില്‍ മാധ്യമപ്രവര്‍ത്തകനെ പൊലീസുകാര്‍ കൊലപ്പെടുത്തി
വിശാഖ പട്ടണം: ആന്ധ്രാപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ പൊലീസുകാര്‍ കൊലപ്പെടുത്തി. പ്രാദേശിക ചാനലിലെ റിപ്പോര്‍ട്ടര്‍ ചെന്നകേശവലുവിനെയാണ് കൊലപ്പെടുത്തിയത്. ചെന്നകേശവലുവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന.
ഞായറാഴ്ചയാണ് ചെന്നകേശവലുവ് കൊല്ലപ്പെട്ടത്. മൃതദേഹം ഇന്ന് പുലര്‍ച്ചയോടെയാണ് കണ്ടെത്തിയത്. പൊലീസിന്റെ മാഫിയ ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് പിന്നാലെയാണ് കൊലപാതകം നടത്തിയത്.