ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിപ്പിക്കുന്നതിന്റെ കാരണം വിശധീകരിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. കേവിഡ് പ്രതിരോധ നടപടികളുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നതിന് പൊതുജന താത്പര്യം കണക്കിലെടുത്തും ബോധവത്ക്കരണത്തിനുമായാണ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ വയ്ക്കുന്നതെന്നായിരുന്നു കേന്ദ്രത്തിന്റെ വിശധീകരണം.
നിയമസഭയില്‍ കോണ്‍ഗ്രസ് എംപി കുമാര്‍ കേത്കറിന്റെ ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് കേന്ദ്രം കാരണം വ്യക്തമാക്കിയത്. ആരോഗ്യ വകുപ്പ് സഹമന്ത്രി ഭാരതി പ്രവീണ്‍ പവാറാണ് വിശധീകരണം നല്‍കിയത്.
അതേസമയം ഇത് രാഷ്ട്രീയ താത്പര്യമല്ലെന്നും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് കോവിന്‍ പോര്‍ട്ടലില്‍ നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ രൂപകല്‍പന നടത്തിയതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.