Kerala NewsLatest News
കുറ്റം ഉള്ളതുകൊണ്ടാണ് പൊലീസ് പെറ്റി അടിയ്ക്കുന്നത്; പൊലീസിനെ ന്യായീകരിച്ച് കാനം രാജേന്ദ്രന്‍
ആലപ്പുഴ: പൊലീസിന്റെ പെറ്റിയടിക്കലിന്് ന്യായീകരണവുമായി് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത്. രോഗനിരക്ക് അധികമുളളപ്പോള്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും ഒരു നിയന്ത്രണവും പാടില്ല എന്ന പറയുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
കുറ്റം ഉള്ളതുകൊണ്ടാണ് പൊലീസ് പെറ്റി അടിയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ആരോപണം ഉയര്‍ന്നപ്പോള്‍ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു.