നായിക പ്രാധാന്യ വേഷം നല്‍കാമെന്ന വാഗ്ദാനം; യുവതിക്ക് നഷ്ടമായത് 25000 രൂപ
കോഴിക്കോട്: സിനിമയില്‍ വേഷം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന പരാതിയുമായി യുവതി. സിനിമയില്‍ മഞ്ജു വാര്യരോടൊപ്പം നില്ക്കുന്ന വേഷം നല്‍കാമെന്ന് പറഞ്ഞ് 25,000 രൂപയോളം യുവതിയുടെ കൈയ്യില്‍ നിന്നും തട്ടിയെന്ന പരാതിയുമായി കോഴിക്കോട് സ്വദേശിയാണ് രംഗത്ത് വന്നത്.
കോഴിക്കോട് ജില്ലയിലെ മുക്കം മണാശ്ശേരി സ്വദേശിയായ നളിനിയാണ് പരാതിക്കാരി. ജൂനിയര്‍ അര്ട്ടിസ്റ്റായ നളിനിക്ക് ഉണ്ണി മുകുന്ദനും മഞ്ജു വാര്യരും ഒന്നിച്ചഭിനയിക്കുന്ന കണ്ണീരും കിനാവും എന്ന സിനിമയില്‍ നായിക പ്രാധാന്യമുള്ള വേഷം നല്‍കാം എന്ന വാഗ്ദാനമായിരുന്നു ന്ല്കിയത്.
വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പരിചയപ്പെട്ട സ്ത്രീയാണ് വാഗ്ദാനം നല്‍കിയതെന്നും അമ്പതിനായിരം രൂപ ആവശ്യപ്പെടെന്നും പകരം 25000 രൂപ നല്‍കുകയുമായിരുന്നു.
വാഗ്ദാനം വിശ്യസിച്ച് ഇടുക്കിയിലെ ചേലച്ചുവടിലേക്ക് താന്‍ പോയിരുന്നെന്നും പരാതിയില്‍ പറയുന്നു. കേസില്‍ ഇടുക്കി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.