CovidDeathKerala NewsLatest NewsNews
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് ഒരു മരണം. രണ്ട് ദിവസം മുന്‍ മരിച്ച പുത്തൂര്‍ സ്വദേശി അബ്ദുറഹ്മന്റെ ട്രൂനാറ്റ് ഫലം പോസിറ്റീവാണെന്ന് വന്നിരുന്നു. തുടര്‍പരിശോധനാ ഫലവും പോസിറ്റീവാണ് എന്ന് സ്ഥിരീകരിക്കുകയായിരുന്നു. കര്‍ണാടക സ്വദേശിയായ ഇദ്ദേഹം, സുള്ളിയിലെ വ്യാപാരിയായിരുന്നു. പനി കൂടിയതോടെ അതിര്‍ത്തിയിലൂടെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. സമ്പര്‍ക്കപ്പട്ടികയില്‍ ആരുമില്ലെന്നാണ് പ്രാഥമിക നിഗമനം. ജനറല്‍ ആശുപത്രിയില്‍ ആ സമയത്ത് ഉണ്ടായിരുന്ന നാല് പേരെ ക്വാറന്റീനില്‍ അയച്ചിട്ടുണ്ട്. ആശുപത്രി നേരത്തെ തന്നെ അണുവിമുക്തമാക്കിയിരുന്നു.