Kerala NewsLatest News
കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ഡി വൈ എസ് പി സുരേഷിന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: കൈക്കൂലി ആവശ്യപ്പെട്ടെന്ന്് പരാതിയില്‍ ഡി വൈ എസ് പിക്ക് സസ്പന്‍ഷന്‍. മുന്‍ ആറ്റിങ്ങല്‍ ഡി വൈ എസ് പി എസ്.വൈ സുരേഷിനെയാണ് അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്തത്. റിസോര്‍ട്ട് റെയ്ഡിന്റെ പേരില്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് ഡി വൈ എസ് പിക്ക് സസ്പന്‍ഷന്‍ നല്‍കിയത്. പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.