വധു വരന്റെ വേഷത്തിലും വരന്‍ വധുവിന്റെ വേഷത്തിലും; വിചിത്ര വിവാഹം
വ്യത്യസ്തമായ വിവാഹ ആഘോഷങ്ങളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. വസ്ത്രത്തിലും മേക്കപ്പിലും ആഭരണങ്ങളിലും ചടങ്ങുകളിലും ഫോട്ടോഷൂട്ടിലും പരമാവധി വ്യത്യസ്ത വരുത്താനാണ് ഇപ്പോഴത്തെ ശ്രമം. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി വ്യത്യസ്തമായ രീതിയില്‍ വിവാഹങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു വിചിത്രമായ വിവാഹമാണ് ആന്ധ്രപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തത്. വധു വരന്റെ വേഷങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുളള ഒരു വിവാഹമാണ് ഈയടുത്ത് ആന്ധ്രയില്‍ നടന്ന ഒരു വിവാഹം. വരന്‍ വധുവിന്റെ വേഷമണിഞ്ഞും വധു വരന്റെ വേഷത്തിലുമായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വരന്‍ വധുവിന്റെ പട്ടുസാരിയും, മറ്റു ആഭരണങ്ങളും ധരിക്കുകയും വധു വരന്റെ ഷര്‍ട്ടും, പാന്റും ധരിക്കുകയും ചെയ്തു.
കൂടാതെ, ഇന്ത്യയിലെ സംസ്‌കാരങ്ങളും ചടങ്ങുകളും എത്ര വ്യത്യസ്തമാണ് എന്നതിലേക്കും ഈ സംഭവം വിരല്‍ ചൂണ്ടുന്നുണ്ട്. വെസ്റ്റ് ഗോദാവരി ജില്ലയില്‍ ‘ഗണ്ണമണി’ എന്ന കുടുംബപ്പേരുള്ളവര്‍ക്കിടയിലാണ് വിവാഹാഘോഷങ്ങളുടെ ഭാഗമായി ഇത്തരം വസ്ത്രം ധരിക്കുന്ന ആചാരം നിലനില്‍ക്കുന്നത്. ചടങ്ങിന്റെ ഭാഗമായി വരന്‍ വധുവിന്റെ പട്ടുസാരിയും, മറ്റു ആഭരണങ്ങളും ധരിക്കുന്നു. അതേസമയം വധു ധരിക്കുന്നത് ഷര്‍ട്ടും, പാന്റും പുരുഷന്മാര്‍ ധരിക്കാറുള്ളള കണ്ണടയുമൊക്കെയാണ്. കൂടാതെ പുരുഷന്റെ രൂപം ലഭിക്കാന്‍ ഹെയര്‍സ്‌റ്റൈല്‍ പോലും ആണുങ്ങളെ പോലെയാക്കാന്‍ വധു ശ്രമിക്കാറുണ്ട്.
വിവാഹം വസ്ത്രം ധരിച്ച ശേഷം ഇരുവരും ദൈവങ്ങള്‍ക്കായി ഭക്ഷണം സമര്‍പ്പിക്കുകയും ഒരു ആടിനെ ബലി നല്‍കുകയും ചെയ്യുന്നു. കൂടാതെ, കുലദേവത എന്ന കുടുംബ ദൈവത്തോട് പ്രത്യേക പ്രാര്‍ത്ഥനകളും അവര്‍ ചെയ്യാറുണ്ട്്. വിവാഹത്തിന്റെ തലേ ദിവസം നടക്കുന്ന ഈ ചടങ്ങളില്‍ കുടുംബാംഗങ്ങളും നാട്ടുകാരും ഏറെ ആവേശത്തോടെയാണ് പങ്കെടുക്കാറുളളത്. ചടങ്ങ് നടക്കുന്ന വേദി പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിക്കുകയും സദസ്സില്‍ സംഗീതമൊരുക്കുകയും ചെയ്യും.
ആചാരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഗണ്ണമണി സമുദായത്തിലെ യുവാക്കാളും ഈ ആചാരം ഇഷ്ടപ്പെടുന്നുവെന്നാണ് മനസ്സിലാകുന്നത്. ഇങ്ങനെ വ്യത്യസ്തമായ ആചാരങ്ങളാണ് ഇന്ത്യയിലുളളവര്‍ പിന്തുടരുന്നത്. അതേസമയം ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി വ്യത്യസ്തമായ രീതിയില്‍ വിവാഹങ്ങള്‍ നടത്തുന്നതാണ് ഇപ്പോഴത്തെ ട്രന്റ്. വസ്ത്രത്തിലും മേക്കപ്പിലും ആഭരണങ്ങളിലും ചടങ്ങുകളിലും ഫോട്ടോഷൂട്ടിലുമെല്ലാം ഈ ട്രന്റ് ഇപ്പോള്‍ കാണാവുന്നതാണ്.