അള്‍ജീരിയയില്‍ കാട്ടുതീ പടരുന്നു; 65 മരണം
അള്‍ജീരിയയില്‍ കാട്ടുതീ പടരുന്നു.കാട്ടുതീയില്‍ നിരവധി മൃഗങ്ങളും ചത്തൊടുങ്ങിയെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ 28 സൈനികര്‍ ഉള്‍പ്പെടെ 65 പേര്‍ മരിച്ചു. 14 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. അള്‍ജീരിയയിലെ മറ്റ് പല പ്രദേശങ്ങളിലും കാട്ടു തീ പടര്‍ന്ന് പിടിക്കുന്നുണ്ട്.
ആയിരക്കണക്കിന് പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. 30 വര്‍ഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ തീപിടുത്തമാണിത്.കഴിഞ്ഞയാഴ്ച മുതലാണ് തീ പടര്‍ന്ന തുടങ്ങിയത്. അഗ്നിശമന സേനയും സിവില്‍ ഡിഫന്‍സ് അതോറിറ്റിയും വാളന്റിയര്‍മാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. രാജ്യത്തെ 14 പ്രവിശ്യകളിലായി 19 സ്ഥലങ്ങളിലാണ് തീ പൊട്ടിപുറപ്പെട്ടത്.കഴിഞ്ഞ ആഴ്ചകളില്‍ യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ സ്ഥലങ്ങളില്‍ വലിയ കാട്ടുതീ ആളിക്കത്തുകയാണ്.