Kerala NewsLatest News

വിചാരണ ഒഴിവാക്കണം, മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും

വിവാദമായ ഭൂമി ഇടപാട് കേസില്‍ താന്‍ വിചാരണ നേരിടണമെന്ന കീഴ്‌ക്കോടതി വിധിക്കെതിരേ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു ഉത്തരവ്. ഉത്തരവിട്ട തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച്‌ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നേരത്തെ നല്‍കിയ ഹര്‍ജി സെഷന്‍സ് കോടതി തള്ളിയിരുന്നു. പിന്നാലെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയില്‍ കാക്കനാടുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്‌ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും, സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി വില്‍പന നടത്തിയതെന്നുമാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി ക്കെതിരായ കേസ്.ഇടപാടില്‍ തനിക്കെതിരായ 8 കേസുകളും റദ്ദാക്കണമെന്നും കര്‍ദ്ദിനാളിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button