Latest NewsNationalPolitics
രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കോണ്ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടും താത്കാലികമായി മരവിപ്പിച്ച് ട്വിറ്റര്‍
രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കോണ്ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടും താത്കാലികമായി മരവിപ്പിച്ച് ട്വിറ്റര്‍. സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കോണ്‍ഗ്രസ് മാധ്യമ വക്താവ് രണ്‍ദീപ് സുര്‍ജേവാല , എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍, ലോക്‌സഭാ വിപ്പ് മാണിക്യം ടാഗോര്‍, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് എന്നിവരുടെ അക്കൗണ്ടുകളും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു.
സാമൂഹ മാധ്യമ ചട്ടങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ട്വിറ്ററിന്റെ വിശദീകരണം. നേതാക്കള്‍ ഉള്‍പ്പെടെ അയ്യായിരം അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്.