ഓപ്പറേഷന്‍ റാഷ്; കുടുങ്ങിയത് 1660 പേര്‍
അമിതവേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് കണിഞ്ഞാണിടാനായി മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷന്‍ റാഷില്‍ 13405 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരത്തുകളില്‍ വാഹനമിറക്കി മനുഷ്യ ജീവന്‍ വച്ച് പന്താടിയാണ് ഇന്നത്തെ ന്യൂജന്‍ തലമുറ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത്. ഇവരെ പിടികൂടാനായുള്ള ഓപ്പറേഷന്‍ റാഷിലാണ് 13,405 കേസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം ഇതില്‍ തന്നെ അപകടകരമായ തരത്തില്‍ വാഹനമോടിച്ചതിനു1660 കേസുകളുടെണ്ടെന്നാണ് മോട്ടോര്‍ വഹനവകുപ്പ് പറയുന്നത്. ഇത്തരത്തില്‍ പിടികൂടിയ 143 പേരുടെ ലൈസന്‍സും ഇതിനകം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ നിരത്തുകളില്‍ വാഹന അഭ്യാസം കാണിക്കുന്നവര്‍ക്കെതിരെ നിയമങ്ങള്‍ ഉണ്ടായിട്ടും നിയമങ്ങള്‍ കാറ്റില്‍ പറത്തി യൂത്തിന്റെ അഭ്യാസം.
ഇന്നത്തെ സമൂഹമാധ്യമങ്ങളെല്ലാം ആകാഷയോടെ കാത്തിരിക്കുന്നതും കാണാന്‍ കൊതിക്കുന്നതും ഇത്തരത്തിലുള്ള ജീവന്‍ കൈയില്‍ പിടിച്ചുള്ള അഭ്യാസങ്ങളായതിനാല്‍ എന്തു വില കൊടുത്തും സമൂഹമാധ്യമങ്ങളില്‍ തരംഗമാകാനും ലൈക്കും ഷെയറും നേടാനും കിണഞ്ഞ് പരിശ്രമിക്കുന്ന യുവ തലമുറ ഉണ്ടാകുമ്പോള്‍ ഇത്തരം നിയമങ്ങള്‍ക്ക് എന്ത് പ്രാധാന്യം.
അവയെ ഒന്ന് കൂടി ഊട്ടി ഉറപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം അറസ്റ്റിലായ യൂട്യൂബ് വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വാര്‍ത്ത. വാന്‍ ലൈഫ് ചിത്രീകരിക്കുന്ന യുട്യൂബ് ചാനലായ ഇ-ബുള്‍ ജെറ്റിന്റെ വാനായ ‘നെപ്പോളിയന്‍’ ഒന്‍പതു നിയമലംഘനങ്ങള്‍ നടത്തിയെന്നതിനാലാണ് കഴിഞ്ഞ ദിവസം മോട്ടര്‍ വാഹന വകുപ്പ് കേസെടുത്തത്.