CrimeKerala NewsLatest NewsLaw,Local NewsNewsPolitics
കൈക്കൂലി വാങ്ങാന്‍ ശ്രമം; വിജിലന്‍സ് കെണിയില്‍ വീണ് എസ്.ഐ
കോട്ടയം: കൈക്കൂലി വാങ്ങാന്‍ ശ്രമിക്കാന്‍ ശ്രമിച്ച എസ്.ഐയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തിയിലാണ് സംഭവം. കടത്തുരുത്തി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.എ. അനില്‍കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്.
ഗാര്‍ഹിക പീഡന കേസിലെ പ്രതിയില്‍ നിന്നും ഇയാള്‍ 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലന്‍സ് പിടികൂടിയത്. ജാമ്യം നേടികൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇയാള്‍ കേസിലെ പ്രതിയില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്.