CovidCrimeDeathKerala NewsLatest NewsLaw,Local News
മാനസികാസ്വാസ്ഥ്യമുള്ള അമ്മയുടെ ജീവനെടുത്ത് മകന്
കാസര്‍കോട്: മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ മകന്‍ കൊന്നു. നിലമ്പൂര്‍ പോത്ത്കല്ലാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള്ള രാധാമണിയെ മകന് പ്രീജിത്ത് കൊല്ലുകയായിരുന്നു.
കേസില്‍ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2017 ഏപ്രില്‍ 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മാനസികാസ്വാസ്ഥ്യ അമ്മ മരുന്ന് കഴിച്ച് മയങ്ങുന്നതിനിടെ പ്രതി അമ്മയെ കടന്നു പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
ഇതിനിടയില്‍ ഞെട്ടി കുതറിമാറിയ അമ്മയെ പ്രതി തറയിലേക്ക് തള്ളിയിടുകയായിരുന്നു. തലയിടിച്ച് വീണതിനാല്‍ അമ്മ രാധാമണി മരിക്കുകയായിരുന്നു എന്നാണ് പോലീസ് റിപ്പോര്‍ട്ട്