Kerala NewsLatest News

ഹിമാചലിലെ മണ്ണിടിച്ചില്‍: മരണം 15

ശക്തമായ മഴയെ തുടര്‍ന്നുണ്ടായ ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചില്‍ മരിച്ചവരുടെ എണ്ണം 15 ആയി. കിന്നൗരില്‍ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചില്‍ 16 പേരെ കാണതായെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ നിന്ന് ഇതു വരെ 14 പേരെയാണ് രക്ഷപ്പെടുത്തിയത്. നദിക്കരയില്‍ നിന്നാണ് ഇന്ന് രാവിലെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മണ്ണിടിച്ചില്‍ ഉണ്ടായ റിക്കാന്‍ പിയോ – ഷിംല ദേശീയ പാതയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള സത്‌ലജ് നദി യില്‍ വരെ അപകടത്തില്‍ പെട്ട വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ എത്തിയിട്ടുണ്ട്.

4 ലക്ഷം രൂപ സഹായ ധനം മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ് കരസേനയും, ദുരന്തനിവാരണ സേനയും രക്ഷപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button