Kerala NewsLatest News
സ്ത്രീധനത്തിനെതിരെ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ഹെല്‍പ് ഡെസ്‌ക്
തിരുവനന്തപുരം: സ്ത്രീധനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഓഫീസില്‍ ഹെല്‍പ് ഡെസ്‌ക്. മകള്‍ക്കൊപ്പം ക്യാമ്പെയ്‌ന്റെ ഭാഗമായാണ് ഹെല്‍പ് ഡെസ്‌ക്ക് ആരംഭിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാവിലെ കന്റോണ്‍മെന്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ടോള്‍ ഫ്രീ നമ്ബര്‍ ഉദ്ഘാടനം ചെയ്യും. ഗായിക അപര്‍ണ രാജീവും ചടങ്ങില്‍ പങ്കെടുക്കും.
അതേസമയം സ്ത്രീധനത്തിനെതിരെ കൂടുതല്‍ നിര്‍ദേശങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു്. വധുവിനെ മോഡലാക്കിയുള്ള പരസ്യം ജ്വല്ലറികള്‍ ഒഴിവാക്കണമെന്നും സര്‍വകലാശാലകളിലെ പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നല്‍കണമെന്നും് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിവിധ കോഴ്‌സുകളുടെ ബിരുദദാനച്ചടങ്ങില്‍ സംസാരിച്ചതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ പ്രതികരണം.