രക്ത സ്രാവത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ഥിനി മരിച്ചു.
പത്തനംതിട്ട; രക്ത സ്രാവത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ഥിനി മരിച്ചു. തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയുണ്ടായ രക്ത സ്രാവത്തെ തുടര്‍ന്ന് ചെറുകോല്‍ കാട്ടൂര്‍ ചിറ്റാനിക്കല്‍ വടശേരിമഠത്തില്‍ നോവ സാബുവാണ്(19) മരിച്ചത്.
നോവ കൊച്ചി അമൃത കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ്. നോവയ്ക്ക് ദേഹ അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് കോഴഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ മരുന്ന് വാങ്ങി നേവ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
തുടര്‍ന്ന് വീണ്ടും ദേഹാസ്വാസ്ഥത അനുഭവപ്പെട്ടതോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോകുകയായിരുന്നു. അവിടെ നിന്നാണ് തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയതായി കണ്ടെത്തിയത്. അപ്പോഴേക്കും നോവയുടെ ആരോഗ്യസ്ഥിതി മോശമാവുകയും മരണപ്പെടുകയുമായിരുന്നു.
അതേസമയം നോവ കോവിഷീല്‍ഡ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നോവയുടെ ആരോഗ്യസ്ഥിതി മോശമായതെന്നാണ് കുടുംബക്കാര്‍ ആരോപിക്കുന്നത്.