DeathKerala NewsLatest NewsLocal News
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ മരിച്ചു.
കൊല്ലം:കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ മരിച്ചു. ചെങ്കോട്ട-കൊല്ലം ദേശീയപാതയിലാണ് അപകടം നടന്നത്. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനില്‍ വസന്ത നിലയത്തില്‍ ബി.എന്‍. ഗോവിന്ദ്(20), കാസര്‍കോട് കാഞ്ഞങ്ങാട് ചൈതന്യയില്‍ ചൈതന്യ(20) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
ഇരുവരും തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ്. ചെങ്ങമനാട് ഭാഗത്തു നിന്നും അമിതവേഗത്തിലെത്തിയ മാരുതി എര്‍ട്ടിഗ ഇവരുടെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
കോളജില്‍ നിന്നും തെന്മല ഭാഗത്തേക്ക് വിനോദസഞ്ചാരത്തിന് പോയതായിരുന്നു മരിച്ച ചൈതന്യയും ഗോവിന്ദും. അഞ്ചു ബൈക്കുകളിലായുള്ള സംഘമായിരുന്നു യാത്ര പോയത്. മടങ്ങിവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.