Kerala NewsLatest News
സംസ്ഥാന ശിശുക്ഷേമ സമിതി സാമ്പത്തിക പ്രതിസന്ധിയില്‍, രണ്ടുമാസമായി ശമ്പളമില്ല
തിരുവനന്തപുരം: രണ്ടു മാസമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ദുരിതത്തിലായി സംസ്ഥാന ശിശുക്ഷേമ സമിതി. പ്രധാന വരുമാനമായിരുന്ന സ്റ്റാമ്പ് വില്‍പന കുറയുകയും ചെയ്തു. സംസ്ഥാന ശിശുക്ഷേമ സമിതി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
സ്വകാര്യ വ്യക്തികളുടെ സഹായം കുറഞ്ഞതും പ്രതിസന്ധിക്ക് വഴിതെളിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ പറഞ്ഞു.