Latest News
ബക്കറ്റിലെ വെള്ളത്തില്‍ വീണ് കുഞ്ഞ് മരിച്ചു
കേച്ചേരി: ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ചൂണ്ടല്‍ പുളിക്കല്‍ വീട്ടില്‍ രതീഷ് അതുല്യ ദമ്പതികളുടെ മകള്‍ അനൈഘയെ (1) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിക്കുകയായിരുന്നു.
വീടിന് പുറകിലെ വരാന്തയിലായിരുന്ന കുട്ടി ബക്കറ്റിലെ വെള്ളത്തിലേക്ക് മൂക്ക് കുത്തി വീഴുകയായിരുന്നു എന്നാണ്് പറയുന്നത്. ഉടനെ വീട്ടുകാര്‍ കുട്ടിയെ കുന്നംകുളം യൂനിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സഹോദരി: അനയ.