Kerala NewsLatest News

60 വയസ് കഴിഞ്ഞ മുഴുവന്‍ ആളുകള്‍ക്കും വാക്സിന്‍ നല്‍കുന്ന യജ്ഞത്തിന് കോഴിക്കോട് തുടക്കമായി

കോഴിക്കോട്: 60 വയസ് കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുന്ന യജ്ഞത്തിന് കോഴിക്കോട് തുടക്കമായി. 60 വയസിന് മുകളില്‍ പ്രായമുള്ളതും ഇതുവരെ ഒരു ഡോസ് പോലും വാക്സിന്‍ എടുക്കാത്തവരുമായ മുഴുവന്‍ ആളുകള്‍ക്കും വാക്സിന്‍ നല്‍കുന്ന യജ്ഞമാണിത്. ആഗസ്ത് 15 നു മുന്‍പ് ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും നല്‍കുന്നതിനാണ് പ്രത്യേക യജ്ഞം നടത്തുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലയില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിനായി ഒരു ഡോസ് പോലും വാക്സിന്‍ ലഭിച്ചിട്ടില്ലാത്ത 60 വയസ് കഴിഞ്ഞ എല്ലാവരുംആഗസ്ത് 15 ന് മുന്‍പ് തൊട്ടടുത്ത കോവിഡ് വാക്സിനേഷന്‍ കേന്ദ്രവുമായി ബന്ധപ്പെടണം. രോഗം ഗുരുതരം ആകാന്‍ ഉള്ള സാഹചര്യം ഒഴിവാക്കുകയും മരണ സാധ്യത ഒഴിവാക്കുകയാണ് യജ്ഞത്തിന്റെ ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button