CrimeKerala NewsLatest NewsNews
വാഹനങ്ങള്‍ തമ്മില്‍ കൂട്ടയിടി. ആറു വാഹനങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.
കോട്ടയം:വാഹനങ്ങള്‍ തമ്മില്‍ കൂട്ടയിടി. കോട്ടയം ബേക്കറിജംഗ്ഷന് സമീപം ആറു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കോട്ടയം കൊല്ലാട് റൂട്ടിലോടുന്ന ഷൈനിംങ് സ്റ്റാര്‍ എന്ന ബസ്സിന്റെ ടയര്‍ പഞ്ചറായതോടെയാണ് കൂട്ടിയിടിക്ക് തുടക്കമായത്.
തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ നിന്നും വരികയായിരുന്ന ബസിന്റെ ടയര്‍ പഞ്ചറായി സമീപത്ത് സ്ഥാപിച്ചിരുന്ന ഡിവൈസറിലിടിച്ചു. നിയന്ത്രണം തെറ്റിയ ബസ് മുന്നിലുണ്ടായിരുന്ന 4 ഓട്ടോ, 1 കാര്‍, ബസ് എന്നിവയിലും ഇടിച്ചു.
വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചെങ്കിലും ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. പക്ഷേ ഗതാഗതകുരുക്ക് തുടരുകയാണ്.