Latest News

വിവാഹശേഷമുള്ള നിര്‍ബന്ധിത ലൈംഗിക ബന്ധം കുറ്റകരമല്ല; കോടതി

മുംബൈ: വിവാഹ ശേഷമുള്ള നിര്‍ബന്ധിത ലൈംഗികബന്ധം കുറ്റകരമല്ലെന്ന് മുംബൈ കോടതി. ഭര്‍ത്താവ് നിര്‍ബന്ധിത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയിലാണ്് കോടതി നിരീക്ഷണം. എന്നാല്‍ ഭര്‍ത്താവ് നിയമവിരുദ്ധമായ ഒന്നും ചെയ്തില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
മുംബൈ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജശ്രീ ജെ ഗാരട്ടിന്‍േറതാണ് നിരീക്ഷണം.

യുവതി നവംബര്‍ 22നാണ് വിവാഹിതയായത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ കുടുംബം തനിക്ക് മേല്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെന്നും ഇതിനിടെ് ഭര്‍ത്താവ് സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നുമാണ് യുവതിയുടെ ഹര്‍ജി. മഹാബലേശ്വര്‍ യാത്രക്കിടയിലും ഭര്‍ത്താവ് ഇത് തന്നെ ആവര്‍ത്തിച്ചു എന്നും പറയുന്നു. പിന്നീട് ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ ഡോക്ടറെ കാണുകയായിരുന്നു. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് അരക്ക് താഴെ തളര്‍ച്ച ബാധിച്ചതായി കണ്ടെത്തിയെന്നും യുവതി പറയുന്നു.

ഇതേ തുടര്‍ന്ന് യുവാവിനെതിരേയും കുടുംബത്തിനെതിരേയും യുവതി പൊലീസില്‍ പരാതി നല്‍കി. സ്ത്രീധന പീഡനം ആരോപിച്ചായിരുന്നു കുടുംബാംഗങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍, യുവതിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും തങ്ങളെ കള്ളക്കേസില്‍ കുടുക്കാനാണ് യുവതി ശ്രമിക്കുന്നതെന്നും ഭര്‍ത്താവിന്റെ വീട്ടുകാര്‍ വാദിച്ചു. എത്ര തുകയാണ് യുവതിയോട് സ്ത്രീധനമാവശ്യപ്പെട്ടതെന്ന് വ്യക്തമായിട്ടില്ലെന്നും നിര്‍ബന്ധിത ലൈംഗികബന്ധം കോടതിയില്‍ നിലനില്‍ക്കില്ലെന്നും ജഡ്ജി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button