Kerala NewsLatest News

യുവതിയെ തലയ്ക്കടിച്ച് പരിക്കേല്‍പിച്ചു, ശേഷം വയോധികന്‍ ജീവനൊടുക്കി

നെടുമങ്ങാട്: യുവതിയെ തലയ്ക്കടിച്ച് പരിക്കേല്‍പിച്ച ശേഷം വയോധികന്‍ തീ കൊളുത്തി മരിച്ചു. കരകുളം മുല്ലശ്ശേരി തൂമ്പടിവാരത്തില്‍ ലീലയുടെ മകള്‍ സരിതയെ(38) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കരകുളം നെല്ലിവിള പത്മവിലാസത്തില്‍ വിജയ മോഹനന്‍നായര്‍ (64) ആണ് തീ കൊളുത്തി മരിച്ചത്.

മകളാണന്ന് പറഞ്ഞ് സരിത വിജയമോഹനന്റെ വീട്ടിലെത്തി സ്ഥിരമായി പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ടായിരുന്നു. സംഭവം നടന്ന ദിവസവും വീടിനുമുന്നിലെത്തി സരിത ബഹളമുണ്ടാക്കി. ഇതിനിടെ മണ്‍വെട്ടിക്കൈ ഉപയോഗിച്ച് വിജയമോഹനന്‍ സരിതയുടെ തലയ്ക്കടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സരിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വിജയമോഹനന്‍ ഓട്ടോറിക്ഷയില്‍ വട്ടപ്പാറ വേങ്കോട് പ്ലാത്തറയിലുള്ള അനുജന്‍ സതീഷന്റെ വീട്ടിലെത്തി ഡീസല്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button