Latest NewsNational

ഇന്ധന വില കുറച്ച്‌ തമിഴ്നാട് : സംസ്ഥാന നികുതിയില്‍ കുറവ് വരുത്തി

ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അവതരിപ്പിച്ച ആദ്യബജറ്റില്‍ പെട്രോള്‍ വില മൂന്ന് രൂപ കുറക്കുമെന്ന് പ്രഖ്യാപനം. സംസ്ഥാന നികുതി ഇനത്തിലാണ് കുറവ് വരുത്തുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ തീരുമാനമാണെന്നും നികുതി കുറച്ചതുകൊണ്ട് വര്‍ഷം 1160 കോടി രൂപ നഷ്ടമാണെന്നും ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു.

സംസ്ഥാന ചരിത്രത്തിലാദ്യമായി കടലാസ് രഹിത ഇലക്‌ട്രോണിക് ബജറ്റാണ് അവതരിപ്പിച്ചത്. സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കി ധനമന്ത്രി ധവളപത്രമിറക്കി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ബജറ്റ് അവതരണം. ബജറ്റില്‍ ഏറ്റവുമധികം തുക അനുവദിച്ചത് ആരോഗ്യ കുടുംബക്ഷേമ മേഖലയ്ക്കാണ്.

18933 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. കൊവിഡ് പ്രതിരോധത്തിന് 9370 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ബജറ്റ് അവതരണത്തിന് മുമ്ബ് സംസാരിക്കാന്‍ അവസരം നല്‍കിയില്ല എന്നാരോപിച്ച്‌ എഐഎഡിഎംകെ അംഗങ്ങള്‍ ബജറ്റവതരണം ബഹിഷ്കരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button