ഓണച്ചന്തയ്ക്ക് തുടക്കം കുറിച്ച് മലപ്പുറം സഹകരണ ബാങ്ക്
ഓണച്ചന്തയ്ക്ക് തുടക്കമായി. മലപ്പുറം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഇത്തവണത്തെ ഓണച്ചന്ത മലപ്പുറം നഗരസഭ ചെയര്‍മാന്‍ ശ്രീ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. 16 ഇനം സാധനങ്ങള്‍ അടങ്ങുന്ന കിറ്റായിട്ടാണ് ഓണച്ചന്തയില്‍ വിതരണം നടത്തുന്നത്. ഈ മാസം 13 തിയ്യതി മുതല്‍ 20 തിയ്യതി വരെയാണ് ഓണച്ചന്ത നടത്തുന്നത്.
പൊതു വിപണയിലെ വിലക്കയറ്റത്തില്‍ നിന്നും സാധരണക്കാരന് ആശ്വാസമാകുന്ന ഇത്തരം ചന്തകള്‍ ഏറെ പ്രശംസനീയമാണന്ന് മുജീബ് കാടേരി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നഗരസഭ വൈസ് ചെയർപേഴ്സൺ ഫൗസിയ കുഞിപ്പു ആദ്യ വിൽപ്പന നടത്തി, ബാങ്ക് പ്രസിഡൻ്റ് നൗഷാദ് മണ്ണിശ്ശേരി അധ്യക്ഷത വഹിച്ചു,
ബാങ്ക് വൈസ് പ്രസിഡൻ്റ് പി പി ഹനീഫ മാസ്റ്റർ ,കൗൺസിലർമാരായ സമീറ മുസ്തഫ, ഖദീജ എം, ഷിഹാബ് മൊടയങ്ങാടൻ, ബാങ്ക് ഓഡിറ്റർ രാജു,ബാങ്ക് സെക്രട്ടറി മുംതസ് എ, അസി സെക്രട്ടറി അലവി എൻ മന്നയിൽ അബൂബക്കർ,നൗഷാദ് മുരിങ്ങേക്കൽ ഖലീൽ കളപ്പാടൻ ബ്രാഞ്ച് മാനേജേഴ്സ് സംസാരിച്ചു