ഒറിജിനലിനെ വെല്ലുുന്ന കള്ള നോട്ടുകള്‍;ഈ ജില്ലയില്‍ 500ന്റെ നോട്ട് കിട്ടുന്നവര്‍ ശ്രദ്ധിക്കുക
കള്ള നോട്ട് സംഘങ്ങള്‍ കേരളത്തിലും വളരെ സജീവമാകുന്ന കാഴ്ചയാണ് നാം കാണുന്നത്.ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ കൊടുങ്ങല്ലൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവില്‍ നിന്ന് 1,79,000 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതൊക്കെ വലിയ വാര്‍ത്ത ആയിരുന്നു. ഇപ്പോളിതാ വര്‍ക്കലയില്‍ നിന്നും അത്തരത്തില്‍ വാര്‍ത്ത എത്തുകയാണ്.വര്‍ക്കലയിലെ വിവിധ മേഖലകളില്‍ 500 രൂപയുടെ കള്ളനോട്ടുകള്‍ പ്രചരിക്കുന്നതായി പരാതി.
ഓണവിപണിയില്‍ എളുപ്പത്തില്‍ മാറിയെടുക്കാനുദ്ദേശിച്ചാണ് വ്യാജനോട്ടുകള്‍ ഇറങ്ങിയിട്ടുള്ളതെന്നാണ് സംശയം. വ്യാജനോട്ടുകളില്‍ RESURVEBANK OF INDIA എന്നാണ് രേഖപ്പെടുത്തിയിട്ടുളളത്. S കഴിഞ്ഞ് E ക്കു പകരം U എന്നാണ് ഇവയില്‍ ഉപയോഗിച്ചിട്ടുള്ളത്.കൊവിഡ് വ്യാപനം കണക്കിലെടുത്ത് കച്ചവട സ്ഥാപനങ്ങളിലുള്ളവര്‍ തിരക്കൊഴിവാക്കാനുള്ള വ്യഗ്രതയ്ക്കിടെ ഇക്കാര്യം പെട്ടെന്ന് ശ്രദ്ധിക്കില്ല. സ്പെല്ലിംഗിലെ ചെറിയ വ്യത്യാസമൊഴിച്ചാല്‍ മറ്റെല്ലാ കാര്യത്തിലും ഒറിജിനലിനെ വെല്ലുന്ന സാങ്കേതിക തികവോടെയാണ് വ്യാജ നോട്ടിന്റെ വരവ്.
ഓാണക്കാലമായിരിക്കുകയാണ്. അതിനാല്‍ തന്നെ തന്നെ ഏവരും സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാവും.കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ.അതിനാല്‍ തന്നെ കോവിഡൊന്നും നമ്മുടെ മലയാളികള്‍ക്ക് പ്രശ്നമാകില്ല.ഇപ്പോള്‍ തന്നെ ഏകദേശം ഓണ വിപണി ഉയര്‍ന്നിരിക്കുന്നു.ഇതിന്രെ ഇയില്‍ പൈസ കൈകാര്യം ചെയ്യുമ്പോള്‍ ഏവരും പ്രത്യേകം ശ്രദ്ദിക്കുക. പ്രത്യേകിച്ച് കൊല്ലം ജില്ലക്കാര്‍ .
വളരെ ശ്രദ്ദയോടെ വേണം പൈസ കൈകാര്യം ചെയ്യുവാന്‍ ഒറ്റ നോട്ടത്തില്‍ കണ്ടെത്താന്‍ സാധിക്കില്ല എന്നതിനാല്‍ തന്നെ ഇത് കൈമാറി പോകുവാനുള്ള സാധ്യത ഏറെയാണ്.അതിനാല്‍ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യുക.ഇനി അഥവാ നിങ്ങളുടെ പക്കല്‍ ഇത്തരത്തിലുള്ള പണമെത്തിയാല്‍ ഉടനെ തന്നെ തന്നെ പോലീസിനേയോ മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ അറിയിക്കുക. കൈവശം വച്ച് കെണിയില്‍പ്പെടാതെ സൂക്ഷിക്കുക.