വിവാദ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജി സുധാകരന്
ആലപ്പുഴ : തനിക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ജി സുധാകരന്. ആലപ്പുഴയിലെ ദേശീയപാത പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി ദേശീയപാത 66 ല്‍ അരൂര്‍ മുതല്‍ ചേര്‍ത്തല വരെ പുനര്‍നിര്‍മ്മിച്ചതില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണമാണ് ഉയരുന്നത്.
ഇതിന്റെ ഭാഗമായി എഎം ആരിഫ് എം പി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് പ്രതികരിച്ചിരിക്കുന്നത്.
താന്‍ മന്ത്രിയായിരുന്ന കാലത്താണ് റോഡു പണി നടന്നത് എന്നതിന് എന്ത് പ്രസക്തിയാണുള്ളതെന്നാണ് ജി സുധാകരന് ചോദിക്കുന്നത്. എം പി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ തന്നെ നേരിട്ട് ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് 36 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. നവീകരിച്ച് ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴേക്കും റോഡ് ഉപയോഗ ശൂന്യമായിരിക്കുന്നു എന്ന് കാണിച്ചാണ് എഎം ആരിഫ് എംപി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നല്‍കിയത്.