ന്യൂഡല്‍ഹി: 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ആഗസ്റ്റ് 14-ാം തീയ്യിതി വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി രംഗത്ത്.
വിഭജനം ദൗര്‍ഭാഗ്യകരം തന്നെ ഒരുമയുടെയും സാമുദായിക മൈത്രിയുടെയും അന്തരീക്ഷം ശക്തിപ്പെടുത്തണം എന്ന് പ്രധാനമന്ത്രി പറയുമ്പോഴും പഴയ മുറിവുകള്‍ ഓര്‍മ്മപ്പെടുത്തുന്നത് സദുദ്ദേശത്തോടെയല്ല. ആ വേദന വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് വിദ്വേഷം പരത്തുമെന്നാണ് എ.കെ ആന്റണി പറഞ്ഞു.
വിഭജനം എന്നത് ഇന്ത്യക്കാരെ സംബന്ധിച്ച് ഉണങ്ങാത്ത മുറിവാണ്. അപ്പോള്‍ പ്രധാനമന്ത്രി വിഭജന ഭീതിയുടെ ഓര്‍മ്മദിനമായി ഓഗസ്റ്റ് 14 ആചരിക്കാന്‍ ആഹ്വാനം ചെയ്തത് ശെരിയായ നടപടി അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം വിഭജനത്തിന്റെ വേദനകള്‍ ഒരിക്കലും മറക്കാനാവില്ല. നിസ്സാരമായ വിദ്വേഷവും അക്രമവും കാരണം നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരങ്ങള്‍ പലായനം ചെയ്യപ്പെടുകയും അനേകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി, ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കും എന്നായിരുന്നു പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചത്.