Kerala NewsLatest News
ബാണാസുര ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
വയനാട്: ബാണാസുര ഡാമില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. തരിയോട് പത്താം മൈല്‍ പാറയില്‍ പൈലിയുടെ മകന് ഡെനിന് ജോസ് പോളാണ് (17) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഡാമിന്റെ വെള്ളച്ചാലില്‍ വീഴുകയായിരുന്നു ഡെനിന്.
ഫയര്‍ഫോഴ്സ് സംഘവും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പിണങ്ങോട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ഡെനിന്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.