കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി വീടുവിട്ടിറങ്ങിയ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
ചെന്നൈ: കാമുകനൊപ്പം ജീവിക്കാന്‍ വീടുവിട്ട തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയുടെ മൃതദേഹം ചെന്നൈയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ രഞ്ജിനി (32) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഭര്‍ത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ച് തമിഴ്‌നാട് സ്വദേശിയായ യുവാവിനൊപ്പം ജീവിക്കാനായി നാടുവിട്ടതായിരുന്നു യുവതി.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സൂര്യ എന്ന യുവാവിനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണ് വീട്ടമ്മ നാടുവിട്ടത്. കാവേരിപ്പട്ടണത്തിലാണ് ഇയാള്‍ക്കൊപ്പം മാസങ്ങളായി താമസിച്ചിരുന്നത്. വിവാഹിതരാവാതെ ഇവര്‍ ഒന്നിച്ച് ജീവിക്കുകയായിരുന്നു. ഇവിടെയുള്ള ഒരു തുണിക്കടയില്‍ രഞ്ജിനി ജോലി നോക്കുകയും ചെയ്തിരുന്നു.
സൂര്യയുമായി രഞ്ജിനി വഴക്കിടാറുണ്ടായിരുന്നു, അടുത്തിടെ ഒരാഴ്ചയോളം ഡല്‍ഹിയില്‍ പോയി മടങ്ങിയെത്തിയ യുവതി യാത്രയെപ്പറ്റി സൂര്യയില്‍ നിന്നും ഒളിച്ചു വച്ചു. ഇത് കുടുംബ കലഹത്തിന് കാരണമായി. ശേഷം കഴിഞ്ഞ ദിവസം മുതല്‍ രഞ്ജിനിയെ കാണാതാവുകയായിരുന്നു. പിന്നീട് കത്തിക്കരിഞ്ഞ് നിലയിലാണ് രഞ്ജിനിയുടെ മൃതദേഹം കണ്ടത്തിയത്.