ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് കെ. സുധാകരന്‍
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് എഐസിസി നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷം കെപിസിസി നേതാക്കളോടൊപ്പം ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രി ഡോളര്‍ കടത്ത് കേസില്‍ ഉള്‍പ്പെടുന്നത്. ഡോളര്‍ കടത്ത് കേസിലെ പ്രതികള്‍ മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കിയിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തത് എന്ന് കെ. സുധാകരന്‍ ചോദിച്ചു.
സമൂഹത്തില്‍ വിശ്വാസ്യതയില്ലാത്ത ഒരു സ്ത്രീയുടെ പരാതിയില്‍ സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ കേസെടുത്തില്ലേ, ഉമ്മന്‍ ചാണ്ടിക്കെതിരേ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയില്ലേ?. അന്ന് പിണറായി വിജയന്‍ പറഞ്ഞതെന്താ- അന്ന് പറഞ്ഞത് ഭരണാധികാരികള്‍ സംശയത്തിന്റെ നിഴലില്‍ വന്നാല്‍ ഭരണാധികാരികള്‍ അധികാരത്തില്‍ തുടരുന്നത് ശരിയല്ല എന്നാണ്. എന്തുകൊണ്ടാണ് ഇപ്പോള്‍ കേസെടുക്കണമെന്ന് ആവശ്യപ്പെടാത്തതെന്ന് അദ്ദേഹം ചോദിച്ചു.