Latest News

ഇന്ന് 75-ാം സ്വാതന്ത്ര്യദിനം- പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി

ന്യൂഡല്‍ഹി: ഇന്ന് 75-ാം സ്വാതന്ത്ര്യദിനം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയതോടെ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 74 വര്‍ഷങ്ങളും പിന്നിട്ടു. രാജ്യം ആദ്യം, എപ്പോഴും ആദ്യം’ എന്ന സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇന്ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയത്. കേന്ദ്ര മന്ത്രിമാരും വിവിധ സേനാവിഭാഗം മേധാവികളും ചടങ്ങില്‍ പങ്കെടുത്തു. ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ താരങ്ങളും ചെങ്കോട്ടയില്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യ വഹിച്ചു. അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. ഭീഷണികളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് തലസ്ഥാന നഗരം സ്വാതന്ത്ര്യ ദിനാഘോഷത്തിനായി ഒരുങ്ങിയത്. ചെങ്കോട്ട പുറത്തു നിന്നു കാണാന്‍ കഴിയാത്ത വിധം ഒരാഴ്ചമുമ്പു തന്നെ കണ്‍ടെയ്നറുകളും ലോഹ പലകയും നിരത്തി മറച്ചിരുന്നു.

സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തിന് വേണ്ടി സേവനം അര്‍പ്പിച്ചവര്‍ക്ക് പോലീസ് സൈനിക മെഡലുകള്‍ ലഭിച്ചു. രാജ്യത്തിന് വേണ്ടി സേവനം അര്‍പ്പിച്ചവര്‍ക്കായുള്ള പോലീസ് മെഡലുകള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിനായി സേവനം അര്‍പ്പിച്ചതില്‍ 11 മെഡലുകളാണ് കേരളത്തിന് ലഭിച്ചത്. വിശിഷ്ട സേവനത്തിനുള്ള ഒരു മെഡലും സ്തുത്യര്‍ഹ സേവനത്തിനുള്ള 10 മെഡലുകളുമാണ് കേരളം സ്വന്തമാക്കിയത്. വിശിഷ്ട സേവനത്തിനുള്ള മെഡലിന് എഡിജിപി യോഗേഷ് ഗുപ്ത അര്‍ഹനായി.

അതേസമയം സ്തുത്യര്‍ഹ സേവന മെഡലുകള്‍ ജി സ്പര്‍ജന്‍ കുമാര്‍, ടി കൃഷ്ണ കുമാര്‍, ടോമി സെബാസ്റ്റ്യന്‍, അശോകന്‍ അപ്പുക്കുട്ടന്‍, അരുണ്‍ കുമാര്‍ സുകുമാരന്‍, ഡി സജി കുമാര്‍, ഗണേശന്‍ വി കെ, സിന്ധു വി പി, സന്തോഷ് കുമാര്‍ എസ്, സി എം സതീശന്‍, എന്നിവര്‍ക്കാണ് ലഭിച്ചത്. കൂടാതെ കേരളത്തിലെ അഗ്നി ശമന സേനാംഗങ്ങളില്‍ നിന്നും 5 ഉദ്യോഗസ്ഥര്‍ക്കും മെഡല്‍ ലഭിച്ചു. അതേ സമയം സുരക്ഷയുടെ ഭാഗമായി പുരാതന ഡല്‍ഹിയിലെ കച്ചവടസ്ഥാപനങ്ങളെല്ലാം ശനിയാഴ്ച ഡല്‍ഹി പോലീസ് മുദ്രവെച്ചു. ചെങ്കോട്ടയ്ക്കു ചുറ്റുമുള്ള ഉയര്‍ന്ന കെട്ടിടങ്ങളില്‍ എന്‍.എസ്.ജി. കമാന്‍ഡോകള്‍ നിലയുറപ്പിച്ചു. ശ്വാനസേനയടക്കമുള്ള വിവിധ സേനാ വിഭാഗങ്ങള്‍ക്കൊപ്പം നിരീക്ഷണക്യാമറകളും ഒരുക്കി്. ചെങ്കോട്ടയില്‍ രണ്ടു പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

പരിസരങ്ങളിലെ 350 സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങള്‍ ഓരോ നിമിഷവും നിരീക്ഷിച്ചു കൊണ്ടിരുന്നു. 5000 പ്രത്യേക സുരക്ഷാഭടന്മാരെയും പോലീസിനെയും വിന്യസിച്ചു. ആന്റി ഡ്രോണ്‍ സംവിധാനവും ഏര്‍പ്പെടുത്തി. പി.സി.ആര്‍. വാനുകളും 70 സായുധ വാഹനങ്ങള്‍ ഒരുക്കി്. യമുനയില്‍ പട്രോളിങ് ബോട്ടുകളും ചുറ്റി. ഏതുതരത്തിലുള്ള ആക്രമണത്തെയും നേരിടാന്‍ സര്‍വസജ്ജമായാണ് സുരക്ഷാസേന സ്വാതന്ത്ര്യ ദിനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയത്. പരിസരത്തെ ഹോട്ടലുകളിലും മറ്റും പോലീസ് പരിശോധന നടത്തിയിരുന്നു. പുലര്‍ച്ചെ നാലുമുതല്‍ രാവിലെ പത്തുവരെ ചെങ്കോട്ടയിലേക്കുള്ള റോഡുകളില്‍ വാഹനങ്ങള്‍ക്ക് ഗതാഗതവും നിര്‍ത്തി വെച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button