Kerala NewsLatest NewsLaw,NationalNewsPolitics
ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ അമളി ; ബി ജെ പി വിവാദത്തില്‍
തിരുവനന്തപുരം: 75-ാം സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ അബദ്ധം പറ്റി ബി.ജെ.പി. ബിജെപിയുടെ സംസ്ഥാന കാര്യാലയത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടയിലാണ് ബി ജെ പി ക്ക് അബദ്ധം പറ്റിയത്.
ഫ്ലാഗ് കോഡ് ശ്രദ്ധിക്കാതെ അശ്രദ്ധമായി തലതിരിച്ചാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പതാക ഉയര്‍ത്തിയത്. അതേസമയം തെറ്റ് പറ്റിയെന്ന് മനസിലായതോടെ ഉയര്‍ത്തിയ പതാക താഴ്ത്തി ശരിയായ രീതിയിലാക്കി വീണ്ടും പതാക ഉയര്‍ത്തുകയാണ് ചെയ്തത്.
അപ്പോഴേക്കും പതാക ഉയര്‍ത്തുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ നിരവധി വിമര്‍ശനങ്ങളാണ് ബി ജെ പിക്കും സംസ്ഥാന അധ്യക്ഷനും നേരെ ഉയരുന്നത്.