ആലപ്പുഴ: ചലച്ചിത്ര നടി മീരാ മിഥുനെ പോലീസ് അറസ്റ്റ് ചെയ്തു. ജാതി അധിക്ഷേപം നടത്തിയ കേസില്‍ ചെന്നൈ ക്രൈംബ്രാഞ്ച് മീരാ മിഥുനെ ആലപ്പുഴയില്‍ വച്ച് പിടികൂടി.
ദളിത് സമുദായത്തില്‍പ്പെട്ട എല്ലാവരും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരാണെന്നും അതുകൊണ്ടാണ് അവര്‍ക്ക് പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതെന്ന വിവാദ പരാമര്‍ശത്തിലാണ് താരം കേസിലകപ്പെട്ടത്.
വിവാദ പരാമര്‍ശത്തിനെതിരെ വിടുതലൈ ശിറുതൈകള്‍ കക്ഷി നേതാവ് വണ്ണിയരസു പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടി ആലപ്പുഴ സ്വകാര്യ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പിന്നീട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് താരം വലയിലായത്.
അതേസമയം ദളിത് വിഭാഗത്തിലുള്ള സംവിധായകരേയും ആളുകളേയും തമിഴ് സിനിമയില്‍ നിന്ന് പുറത്താക്കണം എന്നീ താരത്തിന്റെ ഫേസ്ബുക്ക് പരാമര്‍ശത്തില്‍ എസ്‌സി/ എസ്ടി നിയമം ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.