Kerala NewsLatest News
കുട്ടിച്ചാത്തന്‍ കോവിലിലെ മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ദുര്‍ഗ ക്ഷേത്രത്തില്‍ മോഷണം നടത്തി
കുട്ടിച്ചാത്തന്‍ കോവിലില്‍ മോഷണം നടത്തി അറസ്റ്റിലായ പ്രതി ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ദുര്‍ഗ ഭഗവതി ക്ഷേത്രത്തിലെ മോഷണത്തില്‍ പിടിയിലായി.
വഴിക്കടവ് തോരംകുന്നിലെ കുന്നുമ്മല്‍ സൈനുല്‍ ആബിദാണ് സംഭവത്തില്‍ പിടിയിലായത്.
എടക്കര ദുര്‍ഗ്ഗാ ദേവീക്ഷേത്രത്തിലെ ആഭരണങ്ങള്‍ കഴിഞ്ഞ ദിവസമാണ് മോഷണം പോയത്. ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നും ഓഫീസിലെ അലമാര കുത്തിത്തുറന്നുമായിരുന്നു പ്രതി മോഷണം നടത്തിയത്.
വീട്ടില്‍ നിന്ന് ആധാര്‍ കാര്‍ഡ് എടുക്കാന്‍ പോകുമ്പോഴാണ് സൈനുല്‍ ആബിദ് പൊലീസ് പിടിയില്‍ ആയത്. ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍ പണയപ്പെടുത്താന്‍ വേണ്ടിയായിരുന്നു ആധാര്‍ കാര്‍ഡ് എടുക്കാന്‍ വീട്ടിലേക്ക് പോയത്.
നാല് ഭണ്ഡാരങ്ങളാണ് പ്രതി കുത്തിത്തുറന്നത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.