ന്യൂഡല്‍ഹി: അസം മിസോറം അതിര്‍ത്തി പ്രശ്നം രൂക്ഷമാക്കുമ്പോള്‍ ഇരു സംസ്ഥാനങ്ങളിലേയും ജനത ദുരിതം അനുഭവിക്കുകയാണെന്ന വാര്‍ത്ത ഉയരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.
ഇതിനിടയിലാണ് അസമിലെ ഹെയ്ലകന്ദിയില്‍ പ്രൈമറി സ്‌കൂള്‍ ബോംബിട്ട് നശിപ്പിച്ചതായുള്ള വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനങ്ങളെ ഭീതിപ്പെടുത്തി പലായനം ചെയ്യിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മിസോറമില്‍ നിന്നുള്ള സംഘമാണ് ബോംബിട്ട് സ്‌കൂള്‍ നശിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇരു സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കം തുടങ്ങിയിട്ട് കാലങ്ങളായി ഇതിനിടയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശ പ്രകാരം ഇരു സംസ്ഥാനങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറാകുകയും സന്ധിയില്‍ ഒപ്പു വയ്ക്കുകയും ചെയ്തിരുന്നു.
എന്നിട്ടും ഇപ്പോഴും ദുരിതം പേറിയാണ് ഇവര്‍ ജീവിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന രീതിയിലാണ് ഇവിടുള്ളവര്‍ കഴിയുന്നത്.