CrimeLatest NewsLaw,NationalNews
വാഹന പരിശോധന; രക്ഷപെടാന്‍ പൊലീസുകാരനെ കാര്‍ കൊണ്ട് ഇടിച്ചിട്ട് കഞ്ചാവ് സംഘം
പഞ്ചാബ്: പാട്യാലയില്‍ പോലീസുകാരനെ കാറ് ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു. കഞ്ചാവ് സംഘമാണ് കാറിടിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചത്.
വാഹന പരിശോധനയ്ക്കിടെ കാറ് നിര്‍ത്താന്‍ ആവശ്യപ്പെട്ടതായിരുന്നു പോലീസുകാരന്. എന്നാല്‍ കാറ് നിര്‍ത്താതെ പോകാന്‍ തുടങ്ങിയതോടെ തടയാന്‍ ശ്രമിച്ച പോലീസുകാരനെ കഞ്ചാവ് സംഘം ഇടിക്കുകയായിരുന്നു.
എന്നിട്ടും വിടാതെ കാറിന്റെ ബോണറ്റില്‍ പിടിച്ച് തൂങ്ങി കിടക്കാന്‍ ശ്രമിച്ച പോലീസുകാരന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒടുവില്‍ നിയന്ത്രണം വിട്ട് പോലീസുകാരന് റോഡിലേക്ക് വീഴുന്ന ദൃശ്യങ്ങളുമുണ്ട്.
അതേസമയം കാറില്‍ നിന്ന് വീണ പോലീസുകാരന് പരിക്ക് പറ്റിയിട്ടുണ്ട്. സംഭവത്തില്‍ കഞ്ചാവ് സംഘത്തിനെതിരെ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.