മകനെതിരെ പരാതി; യുവതിയെ അപായപ്പെടുത്തി മാതാപിതാക്കള്‍.
ലക്നൗ: യുവാവ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് യുവതി പോലീസില്‍ പരാതി നല്‍കി. തൊട്ടു പുറകെ പരാതി നല്‍കിയ യുവതിയെ പ്രതിയുടെ മാതാപിതാക്കള്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. സംഭവം ഉത്തര്‍പ്രദേശിലെ കുല്‍പ്പഹാറിലാണ്.
30 കാരിയായ യുവതിയെ അയല്‍ വാസിയായ പ്രതി പീഡിപ്പിക്കുകയായിരുന്നു. ഇതോടെ ഇയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചും മര്‍ദ്ദിച്ചെന്നും എന്ന പരാതിയായിരുന്നു യുവതി പോലീസില്‍ നല്‍കിയത്. യുവതിയുടെ പരാതിയില്‍ പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് പ്രകോപിതരായ പ്രതിയുടെ അച്ഛനും അമ്മയും യുവതിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഝാന്‍സി മെഡിക്കള്‍ കോളജില്‍ ചികിത്സയില്‍ തുടരുന്ന യുവതിയുടെ നില ഗുരുതരമായി തുടരുന്നതാണ്. സംഭവത്തില്‍ പ്രതിയുടെ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിടുണ്ട്.
പെണ്‍കുട്ടികളുടെ ശരീരത്തില്‍ അവരുടെ സമ്മതമില്ലാതെ തൊടുന്നത് ശീക്ഷാര്‍ഹമായ കാര്യം. പെണ്‍കുട്ടിയെ ചൂഷണം ചെയ്തത് മാത്രമല്ല പക കണ്ണോടെ പ്രതിയുടെ അച്ഛനും അമ്മയും അവളെ തീ വച്ച് കൊല്ലാന്‍ ശ്രമിച്ചു. സംഭവം നടന്നത് നമ്മുടെ രാജ്യത്തും. ദിനം പ്രതി ഇത്തരത്തില്‍ എത്ര എത്ര കേസുകള്‍ നമ്മുടെ രാജ്യത്തുണ്ട്.