സിനിമ കലാസംവിധായകന്‍ സുരേഷ് ചാലിയത്തിന്റെ മരണം; 2 പേര്‍ പിടിയില്‍
മലപ്പുറം: സിനിമ കലാസംവിധായകന്‍ സുരേഷ് ചാലിയത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍.വലിയോറ സ്വദേശി നിസാമുദ്ദീന്‍, മുജീബ് റഹ്മാന്‍ എന്നിവരയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സദാചാര ഗുണ്ടകള്‍ വീട്ടില്‍ കയറി ആക്രമിച്ച മനോവിഷമത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത ചിത്രകാരനും സിനിമ ആര്‍ട് ഡയറക്ടറുമായ സുരേഷ് ചാലിയത്ത് ജീവനൊടുക്കിയത്. സിനിമാ സാംസ്‌കാരികമേഖലകളില്‍ സജീവസാന്നിധ്യവുമായിരുന്നു.
സുരേഷ് ഒരു സ്ത്രീയുമായി വാട്സാപ്പില്‍ ചാറ്റ് ചെയ്തെന്നാരോപിച്ച് രണ്ട് വാഹനങ്ങളിലായി സദാചാര ഗുണ്ടകള്‍ സുരേഷിന്റെ വലിയോറ ആശാരിപ്പടിയിലെ വീട്ടില്‍ വന്ന് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. അമ്മയുടെയും മക്കളുടെയും മുന്നില്‍ വച്ച് സുരേഷിനെ അസഭ്യമായി ചീത്ത വിളിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
ഇതേ തുടര്‍ന്നുണ്ടായ മനോവിഷമത്തിലായിരുന്നു സുരേഷ് എന്നും അതിനാലാണ് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഈ കേസിലാണ് പോലീസ് രണ്ടു പേരെ പിടികൂടിയിരിക്കുന്നത്.