Kerala NewsLatest News

റേഷന്‍ പൂഴ്ത്തിവെപ്പ്; 43 ചാക്കുകളിലായി പൂഴ്ത്തിവെച്ച അരി, ഗോതമ്പ് പിടിച്ചെടുത്തു

തിരുവനന്തപുരം: വിഴിഞ്ഞത്ത് പൂഴ്ത്തിവെച്ച റേഷന്‍ അരി പൊലീസ് പിടിച്ചെടുത്തു. സ്വകാര്യ വസ്തുവിലെ ഷെഡില്‍ 43 ചാക്കിലായി സൂക്ഷിച്ചിരുന്ന റേഷന്‍ അരി, ഗോതമ്പ് എന്നിവയാണ് പിടികൂടിയത്. സംഭവത്തില്‍ പ്രദേശവാസിയായ യുവാവിനെ പൊലീസ് പിടികൂടി. ഷെഡ്ഡിന് സമീപത്തെ മറ്റൊരു മുറിയില്‍ നിന്ന് ഫുഡ് കോര്‍പ്പറേഷന്റെ ചാക്കുകളും കണ്ടെത്തി.

പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. പിടിച്ചെടുത്ത അരിയും ഗോതമ്പും ഉള്‍പ്പെടെയുള്ളവ അമ്പവിള ചെക്ക്‌പോസ്റ്റിലേക്ക് മാറ്റി. റേഷനരി മറ്റ് ബ്രാന്റുകളുടെ ചാക്കുകളിലാക്കി വില്‍പ്പന നടത്തുകയാണ് ചെയ്യുന്നതെന്ന് എസ് ഐ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button