Kerala NewsLatest News
ഫുട്‌ബോള്‍ താരം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു
ജര്‍മന്‍: ഫുട്‌ബോള്‍ താരവും ബയേണ്‍ മ്യൂണിക് താരവുമായ ഗെര്‍ഡ് മുള്ളര്‍ (75) അന്തരിച്ചു. 2015 മുതല്‍ അല്‍ഷൈമസ് ബാധിതനായിരുന്നു.
മുള്ളറുടെ മരണ വാര്‍ത്ത ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലോകകപ്പ്, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ നേടി. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ് മുള്ളര്‍്.
1970 ലോകകപ്പില്‍ 10 ഗോള്‍ നേടി ടോപ് സ്‌കോററായിരുന്നു ഗെര്‍ഡ് മുള്ളര്‍. ജര്‍മനി ചാമ്പ്യന്‍മാരായ 1974 ലെ ലോകകപ്പില്‍ ഫൈനലിലടക്കം നാല് ഗോളുകളാണ് താരം നേടിയത്. 2006 വരെ ലോകകപ്പില്‍ കൂടുതല്‍ ഗോള്‍ നേടിയതിന്റെ റെക്കോര്‍ഡ് മുള്ളറുടെ പേരിലായിരുന്നു.