Kerala NewsLatest NewsLocal News
ചിങ്ങം പുലരി മൊട്ടിട്ടു; പൊന്നോണ കാത്തിരിപ്പില്‍ മലയാളക്കര
ഇന്ന് ചിങ്ങം ഒന്ന്. കര്‍ക്കടക കാറില്‍ നിന്ന് പ്രത്യാശയോടെ മലയാളികള്‍ പുതുവര്‍ഷാരംഭത്തിലേക്ക് കാല്‌വച്ചു. സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും പ്രതീക്ഷയാണ് ഓരോ ചിങ്ങവും.
കര്‍ഷക ദിനം കൂടിയായ ചിങ്ങത്തെ ഏവരും വരവേറ്റു. അത്തം പത്തിന് പൊന്നോണത്തെ വരവേല്‍ക്കാനൊരുങ്ങിയിരിക്കുന്ന കേരളക്കരയില്‍ ചിങ്ങാമസത്തില്‍ എവിടയും പൂവും പൂക്കളും ഊഞ്ഞാലും നിറയും.
സമ്പല്‍ സമൃദ്ധിയുടെ ചിങ്ങമാസത്തില്‍ പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ നാളുകള്‍ കൂടിയായിരുന്നു.
എല്ലാം തകിടം മറിച്ച് മഹാമാരിയുടെ പിടിയിലാണ് കേരളക്കരയെങ്കിലും പ്രത്യാശയുടെ നാളുകളായ ചിങ്ങമാസം കടന്നു വന്നതോടെ പ്രതീക്ഷയുടെ പുതുനാമ്പുകള്‍ മൊട്ടിട്ടു തുടങ്ങി.