Kerala NewsLatest NewsLocal News
തൃശൂരില്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം.
തൃശൂര്‍: പോസ്റ്റ് ഓഫീസ് റോഡിലെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ തീപിടിത്തം. കെ ആര്‍ പി ലോഡ്ജിനടുത്തുള്ള വി കെ എം കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കടയ്ക്കാണ് തീ പിടിത്തം ഉണ്ടായത്.
രാത്രിയാണ് തീപിടത്തം സംഭവിച്ചത്. തുടര്‍ന്ന് പരിസരവാസികള്‍ അഗ്നി രക്ഷാ സേനയ്ക്കും പോലീസിനും വിവരം നല്‍കി. തൃശൂര്‍ സ്റ്റേഷനില്‍ നിന്നും പുതുക്കാട് സ്റ്റേഷനില്‍ നിന്നുമായി നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
എസിപി വി കെ രാജു ,ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസക്ര്, സ്റേഷന്‍ ഓഫീസര്‍ വിജയ് കൃഷണ ലീ ഡിങ് ഫയര്‍മാന്‍ സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. അതേസമയം ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും ഇടപെടല്‍ മൂലം തീ പടരുന്നത് തടയാന്‍ സാധിച്ചു.