CrimeKerala NewsLatest NewsLaw,
ഒരു ദിവസം തന്നെ മൂന്ന് മോഷണങ്ങള്‍; പ്രതി പോലീസ് വലയില്‍
കൊച്ചി: ഒരു ദിവസം തന്നെ മൂന്ന് മോഷണങ്ങള്‍ പ്രതി പോലീസ് വലയില്‍ . കോട്ടയം മീനച്ചല്‍ സ്വദേശിയായ വേണുഗോപാലാണ് പോലീസ് പിടിയിലായത്.
ഇരുപതിലേറെ മോഷണ കേസുകളില്‍ പ്രതിയായ വേണുഗോപാല്‍ കഴിഞ്ഞ ദിവസം ആലുവ ബാങ്ക് ജംഗ്ഷനില്‍ നിന്ന് ആദ്യം ബൈക്ക് മോഷണം നടത്തി. തുടര്‍ന്ന് യുവാവിന്റെ കൈയില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ചോടി.
എന്നാല്‍ പോലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ പ്രതി നഗരത്തില്‍ ബൈക്ക് ഉപേക്ഷിച്ചു. പ്രദേശത്ത് നിന്നും മറ്റൊരു ബൈക്ക് മോഷണം നടത്തുന്നതിനിടയിലാണ് ഇയാള്‍ പോലീസ് പിടിയിലായത്.
റൂറല്‍ എസ്.പി കാര്‍ത്തികേയന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ശിവന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ സിഎല്‍ സുധീര്‍ എസ്‌ഐ ആര്‍ വിനോദ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം ഇയാളില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.