മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍
കൊച്ചി: ഫ്ലാറ്റുകളില്് മാരകമയക്കു മരുന്നുകള്‍ വില്‍പ്പന നടത്തിയിരുന്ന രണ്ട് യുവാക്കളെ പിടികൂടി. മാരകമായ MDMA എന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് 200 ഗ്രാം ഇവരില്‍ നിന്നും പിടികൂടിയത്. തൃശൂര്‍ സ്വദേശി അല്‍ അമീന് 22, ആലപ്പുഴ കലവൂര്‍ സ്വദേശി ബിമല്‍ ബാബു 23 എന്നിവരാണ് KL 03 AF 1826 x പള്‍സ് 200 , എന്ന ആഡംബര ബൈക്കുമായി കൊച്ചി കാക്കനാട് നിന്നും പിടിയിലായത്.
കൊച്ചി കാക്കനാട് നിന്നുമാണ് ഇവര്‍ പിടിയിലായത്. സംസ്ഥാന എക്സൈസ് കമ്മിഷണറുടെ സൗത്ത് സോണ്‍ സ്ക്വാഡാണ് ഇവരെ പിടികൂടിയത്. സ്ക്വാഡ് അംഗം സിവില്‍ എക്സൈസ് ഓഫിസര്‍ KN സുരേഷ് കുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശേധനയിലാണ് ഇവരെ പിടികൂടാന്‍ കഴിഞ്ഞത്.
സൗത്ത് സോണ്‍ എക്സൈസ് കമ്മിഷണര്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രദീപ് റാവു, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ വൈശാഖ് V പിള്ള ,ആദര്‍ശ് . ഗ്രേഡ് AEI ഫിലിപ്പ് തോമസ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ KN സുരേഷ്, വിമല്‍ കുമാര്‍ , അസീസ്, ജീയേഷ്, ഷിജു എന്നിവരും എറണാകുളം ജില്ലാ സ്ക്വാഡ് പാര്‍ട്ടിയും എന്നിവരും സംഘത്തിലുണ്ടായിരുന്നു.